Friday, 24th January 2025
January 24, 2025

പറഞ്ഞ സ്ഥലത്ത് പെണ്‍കുട്ടി എത്തും, ഡേറ്റിങ് ആപ്പില്‍ അംഗത്വമെടുത്ത് 65 കാരന്‍; 73.5 ലക്ഷം തട്ടി; അറസ്റ്റ്

  • December 12, 2019 5:50 pm

  • 0

മുംബൈ; 65 വയസുകാരനെ പറ്റിച്ച്‌ 73.5 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരു യുവതിയും ട്രാന്‍സ്‌ജെന്ററും ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ഡേറ്റിങ് ആപ്പില്‍ അംഗത്വം നല്‍കാം എന്നു പറഞ്ഞ് പറ്റിച്ചാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. മുംബൈയിലാണ് സംഭവമുണ്ടായത്. വ്യാജ കോള്‍സെന്റര്‍ നടത്തുകയായിരുന്ന സ്‌നേഹ എന്ന മഹി ദാസ് (25), പ്രബിര്‍ സഹ (35), അര്‍ണബ് റോയ് (26 എന്നിവരാണ് അറസ്റ്റിലായത്.

ഖര്‍ഗാര്‍ സ്വദേശിയായ 65 കാരനെ 2018 ലാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. ലൊകാന്റോ ഡേറ്റിങ് സര്‍വീസസിലും സ്പീഡ് ഡേറ്റിങ്ങിലും മെമ്ബര്‍ഷിപ്പ് നല്‍കാം എന്നായിരുന്നു വാഗ്ദാനം. ഇതിലൂടെ ആഗ്രഹിക്കുന്ന ദിവസത്തിലും സ്ഥലത്തും പെണ്‍കുട്ടികള്‍ എത്തുമായിരുന്നു പറഞ്ഞിരുന്നത്തുടര്‍ന്ന് അദ്ദേഹം പണം അടച്ച്‌ അംഗത്വം എടുത്തു. എന്നാല്‍ ഡേറ്റ് ചെയ്യാന്‍ പെണ്‍കുട്ടികള്‍ ലഭിക്കാതായതോടെ മെമ്ബര്‍ഷിപ്പ് കാന്‍സല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കാന്‍സലേഷന്‍ ചാര്‍ജായി വലിയ തുകയാണ് ഇവര്‍ ഈടാക്കിയത്. അതിനുശേഷം പെണ്‍കുട്ടികളെ ആവശ്യപ്പെട്ടു എന്നു പറഞ്ഞ് പരാതി നല്‍കുമെന്ന് തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി. പേടിപ്പിക്കാനായി ലീഗല്‍ നോട്ടീസും അടച്ചു.

നിയമ നടപടി പേടിച്ച്‌ വിവിധ അക്കൗണ്ടുകളിലേക്കായി 73.5 ലക്ഷം രൂപയാണ് അദ്ദേഹം അയച്ചുകൊടുത്തത്. സമൂഹത്തില്‍ അപമാനിക്കപ്പെടുമോ എന്ന് ഭയന്നാണ് പണം അടച്ചത്. ഭീഷണി തുടര്‍ന്നതോടെ അവസാനം പൊലീസിനെ സമീപിക്കുകയായിരുന്നു.