എട്ടാംക്ലാസിലെ 12 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു, ഒടുവില്‍ അധ്യാപകന്റെ ക്രൂരത വിദ്യാര്‍ത്ഥിനികള്‍ തുറന്നു പറഞ്ഞു
December 11, 2019 7:50 pm
0
ധര്‍മശാല: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. 12 വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തെത്തിയത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ് സംഭവം. പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെന്നാണ് വിവരം.
പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. സ്‌കൂളിലെ പ്രിന്‍സിപ്പളിനോടാണ് അധ്യാപകന്‍ പീഡിപ്പിച്ച കാര്യം വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. പ്രിന്‍സിപ്പള്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റ് കമ്മിറ്റിയെ വിവരം അറിയിക്കുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് അധ്യാപകനെതിരെ പോക്‌സോ ആക്ടും 354 വകുപ്പും പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തുവെന്നും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനാമ് പ്രതി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി.