പി.എസ്.എല്‍.വി. അമ്ബതാം കുതിപ്പ് ഇന്ന്;ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി ഇസ്രോ, 10 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും
December 11, 2019 10:50 am
0
തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളെ വാനോളം ഉയര്‍ത്തിയ റോക്കറ്റാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്‌എല്‍വി). ഇസ്രോയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനം 2008 ലും 2013 ലും യഥാക്രമം ചന്ദ്രയാന്‍ -1, മാര്‍സ് ഓര്‍ബിറ്റര്‍ ബഹിരാകാശ പേടകം എന്നിവ ഭൂമിയുടെ ശക്തമായ ഗുരുത്വാകര്‍ഷണവലയം മറികടന്ന് ദൗത്യം വിജയിപ്പിച്ചു. അതെ, ഇന്ത്യയുടെ അഭിമാനമായി മാറിയ പിഎസ്‌എല്‍വിയുടെ അമ്ബതാം വിക്ഷേപണമാണ് ഡിസംബര്‍ 11 ബുധനാഴ്ച നടക്കുക. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് അമ്ബതാം ദൗത്യത്തില്‍ പിഎസ്‌എല്‍വി ലക്ഷ്യത്തിലെത്തിക്കുക.
628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആര്‍ 1. 37 ഡിഗ്രി ചെരിവില്‍ 576 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ സ്ഥാപിക്കുമെന്നാണ് ഇസ്‌റോയുടെ പ്രസ്താവനയില്‍ പറയുന്നത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എന്‍എസ്‌ഐഎല്‍) ചേര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ യുഎസ്‌എ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25 നാണ് പിഎസ്‌എല്‍വി–സി 48 വിക്ഷേപണം നടക്കുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ (എസ്ഡിഎസ്‌സി) നിന്നുള്ള 75-ാമത്തെ വിക്ഷേപണ ദൗത്യമാണിത്. റോക്കറ്റ് ഉയര്‍ന്ന് 16 മിനിറ്റിനുള്ളില്‍ റിസാറ്റ് -2 ബിആര്‍ 1 വിന്യസിക്കപ്പെടും. ഒരു മിനിറ്റിന് ശേഷം ഒന്‍പത് ഉപഭോക്തൃ ഉപഗ്രഹങ്ങളില്‍ ആദ്യത്തേത് പുറന്തള്ളപ്പെടും. ഉപഭോക്തൃ ഉപഗ്രഹങ്ങളില്‍ അവസാനത്തേത് ഭ്രമണപഥത്തിലെത്തുമ്ബോള്‍ ഏകദേശം 21 മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൗത്യം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ ഇസ്‌റോ 310 വിദേശ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. ഈ ദൗത്യം വിജയകരമായി കഴിഞ്ഞാല്‍ വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം 319 ആയി ഉയരും. ഈ വര്‍ഷം മെയ് മാസത്തില്‍ ഇസ്രോയുടെ പിഎസ്‌എല്‍വിയില്‍ 615 കിലോഗ്രാം ഭാരമുള്ള റിസാറ്റ് -2 ബിയും വിക്ഷേപിച്ചിരുന്നു. 2020 മാര്‍ച്ചോടെ 13 ബഹിരാകാശ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇസ്‌റോ മേധാവി കെ. ശിവന്‍ നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്.
ലോകമെമ്ബാടുമുള്ള ഏറ്റവും വിജയകരമായ വിക്ഷേപണ വാഹനങ്ങളിലൊന്നാണ് പിഎസ്‌എല്‍വി. ഇതുവരെ 49 ല്‍ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. 1994 ഒക്ടോബറിലെ ആദ്യത്തെ വിജയകരമായ വിക്ഷേപണത്തിനു