അന്യമതസ്ഥനെ വിവാഹം ചെയ്യാനൊരുങ്ങിയ മകളെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി ; പിതാവ് പിടിയില്‍
December 10, 2019 3:50 pm
0
മുംബൈ താനെയില്‍ മകളെ കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കിയ പിതാവ് പിടിയില്‍. അന്യമതത്തില്‍ പെട്ട യുവാവിനെ വിവാഹം ചെയ്യാനൊരുങ്ങിയതിനാണ് 47 കാരനായ അരവിന്ദ് തിവാരിയാണ് 22 വയസുള്ള മകള്‍ പ്രിന്‍സിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്‌കെയ്‌സിലാക്കുകയായിരുന്നു. എന്നാല്‍ എങ്ങിനെയാണ് തിവാരി കൊലപാതകം നടത്തിയതെന്നത് വ്യക്തമായിട്ടില്ല.
ആറ് മാസങ്ങള്‍ക്ക് മുമ്ബാണ് പ്രിന്‍സി ബിരുദ പഠനം പൂര്‍ത്തിയാക്കി ഉത്തര്‍ പ്രദേശില്‍ നിന്ന് മുംബൈയില്‍ എത്തുന്നത്. ഭന്ദൂപില്‍ ജോലി ചെയ്തിരുന്ന പ്രിന്‍സി ഇസ്ലാം മതത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായി. ഇതറിഞ്ഞ പിതാവ് പ്രിന്‍സിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രിന്‍സിയുടെ മൃതശരീരത്തിന്റെ ഒരു ഭാഗം മാത്രമേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു. അരയ്ക്ക് മുകളിലേക്കുള്ള ഭാഗം കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
മലാദിലെ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരനാണ് പിതാവ് അരവിന്ദ് തിവാരി. പ്രിന്‍സിയുടെ പ്രണയം വീട്ടിലറിഞ്ഞത് മുതല്‍ മകളും അച്ഛനും തമ്മില്‍ വഴക്കടിക്കുക പതിവായിരുന്നു. പ്രണയബന്ധത്തില്‍ തന്നെ ഉറച്ച് നിന്ന പ്രിന്‍സിയുടെ നിലപാടില്‍ പ്രകോപിതനായാണ് മകളെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് പിതാവ് അരവിന്ദ് പൊലീസിനോട് പറഞ്ഞു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ പ്രിന്‍സി പ്രണയച്ചിതാണ് തന്നെ ചൊടിപ്പിച്ചതെന്നും അരവിന്ദ് പൊലീസിനോട് പറഞ്ഞു.
തിത്വാലയിലാണ് പ്രിന്‍സിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്. പ്രിന്‍സിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തര്‍പ്രദേശിലെ ജാന്‍പൂരിലാണ് താമസം.