ഉന്നാവ് പെണ്‍കുട്ടിയുടെ മരണം; ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
December 9, 2019 10:56 am
0
ന്യൂഡല്‍ഹി : കൂട്ട ബലാത്സംഗത്തിന് ഇരയായി മരണത്തിന് കീഴടങ്ങേണ്ടി വന്ന ഉന്നാവിലെ പെണ്‍കുട്ടിക്ക് നീതി വൈകി ലഭിക്കുന്നു. സംഭവത്തില്‍ ഭാടിന്‍ ഖേഡയ്ക്ക് സമീപമുള്ള ബീഹാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മൂന്ന് ഇന്‍സ്പെക്ടര്‍മാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിട്ടത്. പെണ്‍കുട്ടിയെ പ്രതികള്‍ തീയിട്ട് കൊലപ്പെടുത്തിയ സമയം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവരാണ് ആറ് പേരും. എസ്പി വിക്രാന്ത് വീരാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്.
പ്രതികളില്‍ നിന്ന് പെണ്‍കുട്ടിക്ക് ഭീഷണിയുണ്ടായിരുന്ന കാര്യം പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണത്തിനായി ഒന്നുംതന്നെ പൊലീസ് ചെയ്തിരുന്നില്ല എന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. കൂടാതെ, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതിന് ശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നില്ല. ആ കേസില്‍ ഒളിവില്‍ പോയ പ്രതിയാണ് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയവരില്‍ ഒരാള്‍.