Friday, 24th January 2025
January 24, 2025

ഡല്‍ഹിയില്‍ 43 പേര്‍ വെന്തുമരിച്ച കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം

  • December 9, 2019 9:45 am

  • 0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. അനാജ് മണ്ഡിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തിലാണ് തീ പടര്‍ന്നിരിക്കുന്നത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

അനാജ് മണ്ഡിയിലെ റാണി ഝാന്‍സി റോഡിലാണ് കെട്ടിടം. ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ചു. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണുമരിച്ചു.