Friday, 24th January 2025
January 24, 2025

ആറ് വയസുകാരിയെ ബാത്ത്റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; പത്തൊമ്ബതുകാരന്‍ അറസ്റ്റില്‍

  • December 7, 2019 7:50 pm

  • 0

കൊല്‍ക്കത്ത: ആറുവയസുകാരിയെ ബാത്ത്റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ പത്തൊമ്ബതുകാരന്‍ അറസ്റ്റില്‍. കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച്‌ തര്‍ത്താല റോഡിലെ കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാത്ത്റൂമിനകത്ത് പെണ്‍കുട്ടിയെ പൂട്ടിയിട്ടശേഷമാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചത്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തതായും പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.