Friday, 24th January 2025
January 24, 2025

ഉള്ളി കുറഞ്ഞ വിലയ്ക്ക് വിറ്റു; കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ച്‌ തിന്ന് യുവാവ്

  • December 7, 2019 5:50 pm

  • 0

ള്ളിവില വര്‍ദ്ധനവിന് എതിരെ പ്രതിഷേധിക്കാന്‍ കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ ഒരു യുവാവ് കടിച്ചുമുറിച്ചെടുത്തതായി പരാതി. നൈനിറ്റാളില്‍ ഉള്ളി വിറ്റ് പ്രതിഷേധിക്കവെയാണ് സംഭവം. ബിജെപി അണിയാണ് തന്റെ വിരല്‍ കടിച്ചെടുത്തതെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. എന്നാല്‍ പ്രതിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വ്യക്തമാക്കി.

പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം വിളിച്ച മനീഷ് ബിഷ്ത് എന്നയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നന്ദന്‍ മെഹ്‌റയ്ക്കാണ് വിരല്‍ പോയിക്കിട്ടിയത്. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വിരലില്‍ കടിച്ച ബിഷ്ത് അഗ്രം കടിച്ചുമുറിച്ചെടുത്തുചോരയൊലിപ്പിച്ച്‌ നില്‍ക്കുന്നതിനിടെ പോലീസ് എത്തിയാണ് അക്രമിയെ കസ്റ്റഡിയിലെടുത്തത്.

മദ്യപിച്ചെത്തിയ ബിഷ്ത് മുദ്രാവാക്യങ്ങള്‍ വിളിച്ചും, വനിതാ പാര്‍ട്ടി അംഗങ്ങളോട് മോശമായി പെരുമാറുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് സേവാദള്‍ വൈസ് പ്രസിഡന്റ് രമേഷ് ഗോസ്വാമി പറഞ്ഞു. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് ഇവര്‍ ഉള്ളി വില്‍പ്പന നടത്തിയത്. സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബിഷ്ത് വിരല്‍ കടിച്ചുമുറിച്ചതെന്ന് മെഹ്‌റ പറയുന്നു. ഇയാള്‍ എന്തായാലും ബിജെപിക്കാരന്‍ ആയിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിഷ്തിനെ അക്രമിക്കുന്ന വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.