എയര്‍ടെല്‍ ആപ്പില്‍ സുരക്ഷാ വീഴ്ച; 30 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യമായി
December 7, 2019 12:50 pm
0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെലിന്റെ മൊബൈല്‍ ആപ്പില്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. സ്വതന്ത്ര സൈബര്‍സുരക്ഷാ ഗവേഷകനായ എഹ്രാസ് അഹമ്മദ് ആണ് 30കോടിയോളം വരുന്ന എയര്‍ടെല്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കുന്ന സുരക്ഷാവീഴ്ച കണ്ടെത്തിയത്.
എയര്‍ടെല്‍ മൊബൈല്‍ ആപ്പിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫെയ്‌സിലാണ് (എപിഐ) പ്രശ്‌നമുള്ളത്. മൊബൈല്‍ നമ്ബര്‍ മാത്രം ഉപയോഗിച്ച് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാന്‍ ഇത് ഹാക്കര്‍മാരെ സഹായിച്ചിട്ടുണ്ടാവാമെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് എയര്‍ടെല്‍ ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലെ കണക്കനുസരിച്ച് 32.5 കോടി ഉപയോക്താക്കള്‍ എയര്‍ടെലിനുണ്ട്. എയര്‍ടെലിന്റെ ഇത്രയും വലിയ ഉപഭോക്തൃ അടിത്തറ തന്നെയാണ് ഈ സുരക്ഷാ വീഴ്ചയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്.
പുതിയ നിയമത്തിന്റെ പ്രതീക്ഷയില്‍ രാജ്യം
ഇന്റര്‍നെറ്റ് അധിഷ്ടിത സേവനങ്ങള്‍ രാജ്യത്ത് ആഴത്തില്‍ വേരൂന്നുമ്ബോഴും പൗരന്മാരുടെ വ്യക്തിവിവര സംരക്ഷണത്തിനായി ഒരു ശക്തമായ നിയമം ഇന്ത്യയില്‍ നിലവിലില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ നിയമത്തിന്റെ മാതൃകയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച വ്യക്തിവിവര സംരക്ഷണ നിയമത്തിനായുള്ള വ്യക്തിവിവര സംരക്ഷണ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുകയാണ്. ഉപയോക്താക്കളുടെ വ്യക്തിവിവരത്തിനും സ്വകാര്യതയ്ക്കും പുതിയ നിയമം വ്യക്തിവിവരങ്ങളുടെ ശേഖരണം, കൈകാര്യം, സംഭരണം ഉള്‍പ്പടെയുള്ളവയ്ക്കുള്ള ചട്ടങ്ങളും ശിക്ഷകളും, പിഴകളും നിര്‍ദേശിക്കുന്നുണ്ട്.