Friday, 24th January 2025
January 24, 2025

ചികിത്സാ ചെലവ് കൂടുതല്‍; ഭര്‍ത്താവ് ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു

  • December 7, 2019 10:50 am

  • 0

രോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ടെന്ന കേസില്‍ നാല്‍പ്പത്തിയാറുകാരനെ പനാജി പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഗോവ നിവാസി തുക്കാറാം ഷെത്ഗാവ്കറിനെ (46) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രോഗിയായ ഭാര്യ തന്‍വിയെ (44) ജലസേചന കനാലിന്റെ നിര്‍മാണ സ്ഥലത്ത് ജീവനോടെ കുഴിച്ചിട്ടെന്നാണ് ആരോപണം.

നര്‍വേം ഗ്രാമത്തിലെ തില്ലാരി ഇറിഗേഷന്‍ പ്രോജക്ടിന്റെ നിര്‍മാണ സ്ഥലത്തു നിന്നും തൊഴിലാളികളാണ് യുവതിയെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷെത്ഗാവ്കറിനെ പോലീസ് പിടികൂടിയത്. കൃത്യമായ ജോലി ഇല്ലാതിരുന്ന പ്രതി ഭാര്യയുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്തതിനാല്‍ കൊലപ്പെടുത്തുക ആയിരുന്നെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുബുധനാഴ്ചയാണ് യുവതിയെ സംസ്‌കരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രതിക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.