
മെഗാ തൊഴില്‍മേള നാളെ
December 6, 2019 4:20 pm
0
പാലാ: ശനിയാഴ്ച ഹെന്‍ട്രി ബേക്കര്‍ കോളേജില്‍ മെഗാ തൊഴില്‍ മേള നടക്കും. പ്ലസ് ടു മുതല്‍ പി.ജി. വരെ വിദ്യാഭ്യാസമുള്ളവര്‍ക്ക് പങ്കെടുക്കാം. 25-ല്‍പരം കമ്ബനികളും 1000-ലധികം തൊഴിലവസരങ്ങളുമാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. ജി–ടെക്കിന്റെ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍. സ്പോട്ട് രജിസ്‌ട്രേഷനുമുണ്ടാകും.
രജിസ്‌ട്രേഷനും നിയമനവും സൗജന്യമാണ്. ഫോണ്‍: 9544457007. രാവിലെ എട്ടരയ്ക്ക് ബിഷപ്പ് റൈറ്റ് റവ. വി.എസ്.ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജി.എസ്.ഗിരീഷ് കുമാര്‍, ജെറി ജോസഫ്, ശ്യാം ശിവന്‍ എന്നിവര്‍ പറഞ്ഞു.