Friday, 24th January 2025
January 24, 2025

ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

  • December 6, 2019 6:20 pm

  • 0

ഗുജറാത്ത്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നാലുമാസത്തിലേറെയായി ക്രൂര പീഡനത്തിന് ഇരയായ ആദിവാസി പെണ്‍കുട്ടിയെ ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലെ ഒരു ഫാം ഹൗസില്‍ നിന്ന് വ്യാഴാഴ്ചയാണ് പോലീസുകാര്‍ രക്ഷപ്പെടുത്തിയത്.

മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പതിനാലുവയസ്സുകാരിയെ തടവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മഹേഷ് കോലി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് പെണ്‍കുട്ടിയെ ഫാം ഹൗസില്‍ അടച്ചിട്ടിരുന്നത്.

അതേസമയം, ഇയാളുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഈ ഫാം ഹൗസിലെ ജീവനക്കാരനായിരുന്നു മഹേഷ്ഫാമുടമസ്ഥന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെ തെരച്ചില്‍ നടത്തിയത്. തന്റെ ഫാം ഹൗസില്‍ ഒരു പെണ്‍കുട്ടിയെ കണ്ടുവെന്നായിരുന്നു ഇയാളുടെ പരാതി.

രാജസ്ഥാനിലെ ദുന്‍ഗര്‍പൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. ഈ പെണ്‍കുട്ടിയെ കാറിലെത്തിയ ആളുകള്‍ തട്ടിക്കൊണ്ട് പോയതായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വാഡിയ കോലി എന്നയാള്‍ മഹേഷിനെ ഏല്‍പ്പിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.