Friday, 24th January 2025
January 24, 2025

വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് 100 ചാട്ടവാറടി

  • December 6, 2019 6:50 pm

  • 0

ഇന്തോനീഷ്യ: മത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന രാജ്യമാണ് ഇന്തോനീഷ്യ. ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സുമാത്ര ദ്വീപിലെ എയിസ് മേഖലയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ വര്‍ത്തയായിരിക്കുന്നത്.

വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 22 കാരനായ യുവാവിന് 100 ചാട്ടവാറടി ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാകും മുന്‍പ് തളര്‍ന്നുവീണ യുവാവിന് വിശ്രമം നല്‍കിയ ശേഷം വീണ്ടും അടി തുടര്‍ന്നു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ആയിരുന്നു സംഭവം. ശരിയത്ത് ഓഫീസര്‍ ആണ് ശിക്ഷ നടപ്പാക്കിയത്.

ഒരു യുവതിയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടവേ പിടിക്കപ്പെട്ട യുവാവിനെ വിചാരണ ചെയ്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷമാണ് ശിക്ഷ വിധിച്ചത്ഇയാള്‍ക്കൊപ്പം പിടിക്കപ്പെട്ട യുവതിയെയും അവരുമായി ബന്ധമുള്ള മറ്റൊരു പുരുഷനേയും എയ്‌സ് തിമുര്‍ ജില്ലയിലെ മോസ്‌കിനു സമീപത്തുവച്ച്‌ ശിക്ഷിച്ചിരുന്നു.

500 ഓളം പേര്‍ കണ്ടുനില്‍ക്കേയാണ് ശിക്ഷ നടപ്പാക്കിയത്. ‘കൂടുതല്‍ ശക്തിയില്‍ ആഞ്ഞടിക്കാന്‍ജനക്കൂട്ടം ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. നിയമം ലംഘിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ട ശിക്ഷയാണിതെന്ന് കാഴ്ചക്കാരിലൊരാളായ മുഹമ്മദ് യൂനസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള ബന്ധത്തില്‍ പിടിക്കപ്പെട്ട രണ്ടു പേര്‍ക്കും കഴിഞ്ഞ വര്‍ഷം ശിക്ഷ നല്‍കിയിരുന്നു. ജനക്കൂട്ടം നോക്കിനില്‍ക്കേയാണ് ഈ ശിക്ഷ നടപ്പാക്കുന്നത്.

പരസ്യമായുള്ള ചാട്ടവാറടി ശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യാന്തര തലത്തില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കടുത്ത യഥാസ്ഥിതിക നിലപാടുള്ള എയിസ് മേഖലയില്‍ അതൊന്നും വിലപ്പോവില്ല. വ്യഭിചാരത്തിനു മാത്രമല്ല, ചൂതുകളി, മദ്യപാനം, അപൂര്‍വ്വ ഇനത്തില്‍പെട്ട വന്യജീവികളെ കൊന്നാലും 100 ചാട്ടവാറടിയാണ് ശിക്ഷ.