Friday, 24th January 2025
January 24, 2025

ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല ; ഉള്ളി വിലക്കയറ്റത്തില്‍ മന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണമിങ്ങനെ

  • December 5, 2019 1:40 pm

  • 0

രാജ്യത്തെ ഉള്ളിവില വര്‍ദ്ധിക്കുന്നതില്‍ മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തി. താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ട് തന്നെ വില വര്‍ദ്ധനവില്‍ പ്രശ്‌നമില്ലെന്നുമായിരുന്നു ഉള്ളി വില വര്‍ദ്ധനവിനെ കുറിച്ചുള്ള ചേദ്യത്തിന് മന്ത്രി പ്രതികരിച്ചത്. ബുധനാഴ്ച പാര്‍ലമെന്റിലായിരുന്നു നിര്‍മ്മല സീതാരാമന്‍ വിശദീകരണം നല്‍കിയത്.

ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല, അതിനാല്‍ ഉള്ളിയ്ക്ക് പ്രാധാന്യം കൊടുക്കാത്ത കുടുംബത്തില്‍ നിന്നാണ് എന്റെ വരവ്, മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശനത്തെ ചിരിയോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്ഉള്ളി അധികം കഴിക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞ് ഒരു അംഗം മന്ത്രിയെ പ്രോത്സഹിപ്പിച്ചു.

രാജ്യത്ത് ഉള്ളി വില വര്‍ദ്ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ ധനമന്ത്രി വിശദീകരിക്കവേയാണ് ഈ പരാമര്‍ശമുണ്ടായത്.കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി കൂടുതല്‍ ഉള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവ് ഉള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത്‌ക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു.കിലോയ്ക്ക് 140 രൂപയാണ് സവാളയുടെ ചില്ലറ വില്‍പ്പന.