പി സ് സി വിവാദം: ക്രൈം ബ്രാഞ്ച്
September 2, 2019 4:50 pm
0
പി സ് സി വിവാദം മുറുകുന്നു കഴിഞ്ഞ വർഷത്തെ റാങ്ക്ലിസ്റ്റും പരിശോധിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാതട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളെ കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷണം നടത്തും. ഇതിനായി പി.എസ്.സിയോട് മുന്‍ റാങ്ക് ലിസ്റ്റുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പരീക്ഷകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് പിഎസ്എസി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് കത്തയച്ചു. പി.എസ്.സി തട്ടിപ്പ് കേസിന്റെ ആദ്യഘട്ട അന്വേഷണം പൂര്‍ത്തായപ്പോള്‍ സമാനമായ തട്ടിപ്പ് മുന്‍പ് നടന്ന പരീക്ഷകളിലും നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
പിഎസ്എസി പരീക്ഷാതട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍കൂടിയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
മുന്‍ വര്‍ഷങ്ങളിലെ റാങ്ക് ലിസ്റ്റുകളില്‍ സംശായസ്പദമായി ആരെങ്കിലും കടന്ന് കൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ളവര്‍ ആരെങ്കിലും മുന്‍ വര്‍ഷങ്ങളിലെ റാങ്ക് ലിസ്റ്റിലുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം കീഴടങ്ങിയ പോലീസുകാരനായ പ്രതി ഗോകുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി.