എച്ച്‌ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങ്ങും ഡൗണ്‍
December 3, 2019 5:50 pm
0
എച്ച്‌ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങ് സൈറ്റും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി. തുടര്‍ച്ചയായി രണ്ട് ദിവസമായി മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങും ഡൗണായി കിടക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മിക്കവര്‍ക്കും സേവനങ്ങള്‍ പരിധിക്ക് പുറത്താണ്. കസ്റ്റമയര്‍ കെയറിനെ വിളിച്ച് ഉഭോക്താക്കള്‍ പരാതി നല്‍കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടില്ല.
“ഒരു സാങ്കേതിക തകരാര്‍ കാരണം, ഞങ്ങളുടെ ചില ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ നെറ്റ് ബാങ്കിംഗിലേക്കും മൊബൈല്‍ ബാങ്കിംഗ് ആപ്പിലേക്കും പ്രവേശിക്കുന്നതില്‍ പ്രശ്നമുണ്ട്. ഞങ്ങളുടെ വിദഗ്ധര്‍ ഇതിന് മുന്‍ഗണന നല്‍കി പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കൂടാതെ സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പ് നല്‍കുന്നു, ഉപഭോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, അനാവശ്യ ഉത്കണ്ഠയ്ക്ക് കാരണമൊന്നുമില്ല, “എന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് ട്വീറ്റ് ചെയ്തു.
പലസ്ഥാപനങ്ങളിലും ശമ്ബളം നല്‍കുന്ന ദിവസങ്ങലില്‍ തന്നെയാണ് എച്ച്‌ഡിഎഫ്സി ബാങ്കിന്റെ നെറ്റ് ബാങ്കിങ് സൈറ്റില്‍ പ്രശ്നങ്ങള്‍ നേരിടുന്നത്. ഇതാണ് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നത്. നെറ്റ് ബാങ്കിങ് പേജിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കള്‍ക്ക് കുറച്ച് സമയത്തിന് ശേഷം ശ്രമിക്കുക എന്ന സനദേശമാണ് ലഭിക്കുന്നത്.
രാജ്യത്തെ മികച്ച ബാങ്കുകളില്‍ ഒന്നാണ് എച്ച്‌ഡിഎഫ്സി ബാങ്ക്. വര്‍ക്കിങ് അവേര്‍സില്‍ ഇത്തരത്തില്‍ ദീര്‍ഘ നേരം മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങ്ങും പണിമുടക്കുന്നത് ‘മികച്ച ഡിജിറ്റല്‍ ബാങ്ക്‘ ആയി അംഗീകരിക്കപ്പെട്ട ബാങ്കിന്റെ മുഖം നഷ്ടപ്പെടും. 4.5 കോടി ഉപഭോക്താക്കളാണ് എച്ച്‌ഡിഎഫ്സി ബാങ്കിനുള്ളത്. ഇതില്‍ പകുതി പേരും ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നവരാണ്.