Monday, 27th January 2025
January 27, 2025

യുവ ടെക്കികളുടെ മരണം:കാണാതായ ദിവസം അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

  • December 3, 2019 11:50 am

  • 0

ബെംഗളൂരു: ബെംഗളൂരുവില്‍ വനത്തിനുള്ളില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ഒക്ടോബര്‍ 11നാണ് ഇരുവരെയും കാണാതായത്. അന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. വീട്ടിലേക്ക് പോകുന്നുവെന്നും അഭിജിത് കൂടെയുണ്ടെന്നും തിരിച്ചുവരാന്‍ ഇടയില്ലെന്നുമാണ് ശ്രീലക്ഷ്മിയുടെ സന്ദേശം. പാലക്കാടുള്ള വീട്ടിലേക്ക് പോകുന്നുവെന്നാണ് അഭിജിത് അയച്ച സന്ദേശം.

തുടര്‍ന്ന് പിറ്റേദിവസം ഉച്ചയ്യോടെ അഭിജിത്തിന്റെ ഫോണില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് മറ്റൊരു സന്ദേശം കൂടെ എത്തി. അത്യാവശ്യം ആണെന്നും പെട്ടെന്ന് ആരെങ്കിലും വരണം എന്നുമായിരുന്നു സന്ദേശംനില്‍ക്കുന്ന സ്ഥലത്തിന്റെ ലൈവ് ലൊക്കേഷനും അഭിജിത്ത് പങ്കുവെച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് മറുപടിയും ഉണ്ടായില്ല.

വെള്ളിയാഴ്ചയാണ് പാലക്കാട് അഗളി സ്വദേശി അഭിജിത്, തൃശ്ശൂര്‍ മാള സ്വദേശി ശ്രീലക്ഷ്മിയുടെയും മൃതദേഹം ജീര്‍ണിച്ച നിലയില്‍ ബെംഗളുരു നഗരത്തിന് പുറത്തുള്ള വനമേഖലയില്‍ കണ്ടത്.