നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: യുവാവിനെ നഗ്നനാക്കി തെരുവിലൂടെ നടത്തി
December 2, 2019 5:50 pm
0
നാഗ്പൂര്‍: വീട്ടില്‍ കയറി നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പാര്‍ദി മേഖലയിലാണ് സംഭവമുണ്ടായത്. സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന ജവഹര്‍ വൈദ്യ എന്നയാളാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ പ്രദേശവാസികള്‍ പിടികൂടുകയും മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് ഇയാളുടെ കൈകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടി നഗ്നനാക്കി തെരുവിലൂടെ നടത്തിക്കുകയായിരുന്നു.
പണം വാങ്ങുന്നതിനായി ഇയാള്‍ എല്ലാ ദിവസവും കുട്ടിയുടെ വീട്ടില്‍ വരാറുണ്ട്. ഞായറാഴ്ച എത്തിയപ്പോള്‍ കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് കുട്ടിയുടെ അമ്മ വീട്ടിലേക്ക് തിരിച്ചെത്തുകയും കുട്ടിയെ ഉപദ്രവിക്കുന്നതുകണ്ട് ഒച്ചവെക്കുകയുമായിരുന്നു. അയല്‍വാസികള്‍ ഓടിയെത്തിയാണ് ഇയാളെ പിടികൂടിയത്. സംഭവം അറിഞ്ഞ് കൂടുതല്‍ പേര്‍ സ്ഥലത്തെത്തുകയും ഇയാളെ മര്‍ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കേസെടുത്തു.