55കാരിയെ അയല്‍വാസിയായ 24കാരന്‍ ബലാത്സംഗം ചെയ്തു
November 30, 2019 5:40 pm
0
ന്യൂഡല്‍ഹി: അന്‍പത്തിയഞ്ചുകാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തതിന് പിന്നാലെ കഴുത്ത് ഞെരിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.
അന്‍പത്തിയഞ്ചുകാരി ഡല്‍ഹിയിലെ ഗുലാബ് ബാഗില്‍ ചായക്കട നടത്തുകയാണ്. രാവിലെ ചായ കുടിക്കാനെത്തിയ ആള്‍ വിളിച്ചുനോക്കിയപ്പോള്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ബോധം നശിച്ച നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
കൊലനടത്തിയത് താനാണെന്ന് 24കാരനായ പ്രതി ധര്‍മ്മരാജ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി യുവതിയുടെ ഹോട്ടലിലെ ജോലിക്കാരനാണ് ധര്‍മ്മരാജ്. എന്നാല്‍ ഇരുവരും തമ്മില്‍ പണമിടപാടിനെ ചൊല്ലി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ ഈ സ്ത്രീ ധര്‍മ്മരാജിനെ അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ രാത്രിയില്‍ സ്്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
അന്‍പത്തിയഞ്ചുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.