Friday, 24th January 2025
January 24, 2025

രണ്ട് കോടിയുടെ കാറിന് 9.8 ലക്ഷം രൂപ പിഴ; എട്ടിന്റെ പണികിട്ടി കാറുടമ

  • November 30, 2019 8:50 pm

  • 0

ആര്‍സി ബുക്കും ടാക്സ് അടച്ച രേഖകളും നമ്ബറുമില്ലാതെ റോഡിലിറങ്ങിയ പോര്‍ഷെ 911ന് 9.80 ലക്ഷം രൂപ പിഴ നല്‍കി അഹമ്മദാബാദ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാഫിക് പരിശോധനയ്ക്കിടെയാണ് നമ്ബറില്ലാത്ത പോര്‍ഷെ 911 കരേര എസ് പൊലീസ് പിടിച്ചത്. വാഹനത്തിന്റെ രേഖകള്‍ പൊലീസ് ഹാജരാക്കാന്‍ പറഞ്ഞെങ്കിലും ഉടമയ്ക്ക് അതു സാധിച്ചില്ല. തുടര്‍ന്നാണ് ടാക്സ് അടക്കം പിഴയായി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള കാറാണ് 911 കരേര എസ് മോഡല്‍.

രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ആര്‍ടിഒ മുഖേന വാഹന ഉടമയ്ക്ക് മെമ്മോ അയയ്ക്കുകയും ചെയ്തെന്നും പിഴ നല്‍കിയാല്‍ മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളൂവെന്നുമാണ് അഹമ്മദാബാദ് പൊലീസ് മേധാവി തേജസ് പട്ടേല്‍ അറിയിച്ചത്പോര്‍ഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര എസ്. 3.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തു പകരുന്ന വാഹനത്തിന് 444 ബിഎച്ച്‌പി കരുത്തും 530 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.7 സെക്കന്റുകള്‍ മാത്രം മതി ഈ കരുത്തന്.