ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 6 പേര്‍ക്ക് പരിക്ക്
November 30, 2019 3:14 pm
0
കൊല്ലം: കല്ലുവാതുക്കലില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ കൊല്ലം തുറമുഖ വകുപ്പ് സീമാന്‍ ആലപ്പുഴ സ്വദേശി മുജീബാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കല്ലുവാതുക്കലിന് സമീപമായിരുന്നു അപകടം. മുജീബിന്റെ ഭാര്യ ബുഷ്റ , മകന് മുഹമ്മദ് അഭിനാന്‍, സഹീദ് (34), ഇയാളുടെ ഭാര്യ ഷുരൂഖ് (25), മകള്‍ ഷിയ സഹീദ്, ഇവരുടെ ബന്ധു തഹ്സീന (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. സഹീദിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പെട്ടത്. പാരിപ്പള്ളി പോലീസ് കേസെടുത്തു.