ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തില്‍ കിടന്ന രോഗിയെ ആശുപത്രിയില്‍ വെച്ച് പീഡിപ്പിച്ചു
November 30, 2019 3:50 pm
0
ഗുരുഗ്രാം: ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തില്‍ കിടന്ന രോഗിയെ ആശുപത്രിയില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ക്രൂരതയില്‍ ആശുപത്രിയിലെ നഴ്‌സിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. ആശുപത്രിയില്‍ 40കാരിയായ യുവതി ചികിത്സ തേടിയെത്തിയതായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തില്‍ കിടക്കവെയാണ് നഴ്‌സ് പീഡിപ്പിച്ചത്.
കഴിഞ്ഞ ഒരുവര്‍ഷമായി സ്വകര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ആളാണ് അറസ്റ്റിലായത്. ഇയാളെ പോലീസിന് കൈമാറിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയെന്നും ഇയാള്‍ക്ക് ജാമ്യം ലഭിച്ചതായും പോലീസ് പറയുന്നു.
ചൊവ്വാഴ്ചയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ പ്രൊസീജിയറിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം നടന്നത്. ബുധനാഴ്ചയാണ് സ്ത്രീ ഭര്‍ത്താവിനോട് തനിക്ക് നേരിട്ട ആക്രമണം തുറന്ന് പറയുന്നത്. ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ്ണമായും മയക്കം വിട്ടുണരാത്ത അവസ്ഥയിലായിരുന്നു താനെന്നും ഇതിനിടയിലാണ് ഇയാള്‍ ഉപദ്രവിച്ചതെന്നും സ്ത്രീ മൊഴി നല്‍കി.