തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു
November 30, 2019 12:17 pm
0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിനിടയില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ബിഷുന്‍പൂരിലാണ് മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. ഈ ആക്രമണം വോട്ടിംഗിനെ ബാധിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ശശി രഞ്ജന്‍ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ ആറു ജില്ലകളിലെ 13 മണ്ഡലങ്ങളിലായി 189 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഈ മോഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
12 സീറ്റുകളില്‍ ബിജെപി, കോണ്‍ഗ്രസ് 6 സീറ്റുകളിലും, ജെഎംഎം 4 സീറ്റിലും, ആര്‍ജെഡി 3 സീറ്റിലുമാണ് മത്സരിക്കുന്നത്. ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ രാമചന്ദ്ര ചന്ദ്രവംശി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മുന്‍ ഐപിഎസ്. ഓഫീസറുമായ രാമേശ്വര്‍ ഉരാവു എന്നിവരാണ് മത്സരിക്കുന്നവരിലെ പ്രമുഖര്‍. 37,83,055 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ ബൂത്തിലെത്തുക. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം ഡിസംബര്‍ 23-നാണ്.