എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
November 30, 2019 11:50 am
0
തിരുവനന്തപുരം: രാത്രി റൂമിലെ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തിരുവനന്തപുരത്ത് വരമ്ബാശേരി ലെയ്‌നില്‍ മാരാര്‍ജി ഭവന് സമീപത്തെ ഓമനയുടെ അശ്വതി എന്ന വീട്ടിലെ എസിയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. അപകടത്തില്‍ അമ്ബതിനായിരത്തോളം രൂപയുടെ നഷ്ടം വന്നതായാണ് റിപ്പോര്‍ട്ട്.
രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. അപകട സമയത്ത് മുറിയില്‍ വയോധികരായ ഓമനയും തങ്കമണിയും ഉണ്ടായിരുന്നു. പുറത്തുള്ള മുറിയില്‍ ഇരുവരുടെയും സഹോദരന്‍ ജയചന്ദ്രന്‍ ഉണ്ടായിരുന്നു.
എസി പൊട്ടിത്തറിച്ചതോടെ ഭീകരമായി ശബ്ദമാണ് പുറത്തേക്ക് വന്നത്. റൂമില്‍ നിന്നും ശബ്ദവും പിന്നാലെ
തീയും പുകയും പുറത്തേക്ക് വന്നതോടെ വീട്ടുകാര്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. തീ കെടുത്തി വയോധികരെ ബന്ധുവീട്ടിലേക്ക് മാറ്റി. ലീഡിങ് ഫയര്മാന് സന്തോഷിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.