Monday, 27th January 2025
January 27, 2025

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കാന്‍ പോസ്റ്റിട്ടു, ഫോട്ടോ മോഹന്‍ലാലിന്റേത്; പുലിവാലു പിടിച്ച്‌ ഉത്തരേന്ത്യന്‍ കമ്ബനി

  • November 29, 2019 4:34 pm

  • 0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ പോസ്റ്റിട്ട ഉത്തരേന്ത്യന്‍ കമ്ബനി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ പടത്തിന് പകരം വെച്ചത് നടന്‍ മോഹന്‍ലാലിന്റേതായിരുന്നു. ഇതാണ് ഇപ്പോള്‍ കമ്ബനിക്ക് തലവേദനയായി മാറിയിരിക്കുന്നത്.

2020 ജനുവരി ഒന്നുമുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു കമ്ബനി കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കരുതി പോസ്റ്ററില്‍ നല്‍കിയത് അദ്ദേഹത്തിന്റെ ഛായയുള്ള മോഹന്‍ലാലിന്റെ ചിത്രമായിരുന്നു.

കോമ്രേഡ് എന്ന പേരില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റേതെന്ന പേരില്‍ പുറത്തുവന്ന സ്‌കെച്ചുകളാണ് കമ്ബനി പോസ്റ്റിനായി ഉപയോഗിച്ചത്ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റിട്ടത്. തെറ്റ് നിരവധി പേര്‍ ചൂണ്ടിക്കാണിച്ച്‌ രംഗത്തെത്തി. ഇതോടെ കമ്ബനി തെറ്റ് തിരുത്തികയും പോസ്റ്റര്‍ മാറ്റി നല്‍കുകയും ചെയ്തു.