Sunday, 26th January 2025
January 26, 2025

അ​ക്കി​ത്ത​ത്തി​ന് ജ്ഞാ​ന​പീ​ഠം പു​ര​സ്കാ​രം

  • November 29, 2019 2:16 pm

  • 0

ന്യൂഡല്‍ഹി: അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം. ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള സാഹിത്യത്തിനും കവിതയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

പാലക്കാട് കുമാരനല്ലൂര്‍ സ്വദേശിയായ അക്കിത്തം 46 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് പ്രധാന കൃതി. മലയാള കവിതയ്ക്ക് ആധുനികത വിളംബരം ചെയ്ത കവിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരവും ഓടക്കുഴല്‍, വള്ളത്തോള്‍ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2017-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

ജി.ശങ്കരക്കുറുപ്പിലൂടെയാണ് മലയാളത്തിന് ആദ്യമായി ജ്ഞാനപീഠം ലഭിച്ചത്. പിന്നീട് തകഴി, എസ്.കെ.പൊറ്റക്കാട്, എം.ടി.വാസുദേവന്‍നായര്‍, .എന്‍.വി.കുറുപ്പ് എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.