വഞ്ചിയൂര്‍ കോടതി: മജിസ്ട്രേറ്റിനെ തല്ലിച്ചതക്കുമെന്ന് അഭിഭാഷകരുടെ ഭീഷണി
November 29, 2019 12:30 pm
0
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എഫ്.ഐ.ആര്‍ പുറത്ത്. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്.ഐ.ആറിലുള്ളത്.
സ്ത്രീ അല്ലെങ്കില്‍ ചേംബില്‍ നിന്നും വലിച്ചിട്ട് തല്ലിച്ചതച്ചേനെ എന്ന് അഭിഭാഷകര്‍ 6lഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വക്കീലന്‍മാരെ പേടിപ്പിക്കേണ്ടെന്ന് അഭിഭാഷകര്‍ താക്കീത് ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ചുവെന്നും അഭിഭാഷകര്‍ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനാപകട കേസിലെ പ്രതിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ജാമ്യം കോടതി റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രതിഭാഗം അഭിഭാഷകനെ വാദിക്കാന്‍ പോലും അനുവദിച്ചില്ലെന്നാരോപിച്ച് ബാര്‍ അസോസിേയഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഒരുസംഘം അഭിഭാഷകര്‍ മജിസ്ട്രേറ്റിെന്റ ചേംബറില്‍ കയറി പ്രതിഷേധിക്കുകയും മജിസ്ട്രേറ്റിനെ പൂട്ടിയിടുകയുമായിരുന്നു.
സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 12 അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെ.പി. ജയചന്ദ്രന്‍, സെക്രട്ടറി പാച്ചല്ലൂര്‍ ജയകൃഷ്ണന് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.