Thursday, 23rd January 2025
January 23, 2025

പ്രണയലേഖനം എഴുതി; മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപിക

  • November 29, 2019 8:50 pm

  • 0

അനന്തപുര്‍: സ്‌കൂള്‍ വിദ്യാര്‍ഥികളെ കയ്യും കാലും ചേര്‍ത്ത് കെട്ടിയ നിലയില്‍ ശിക്ഷിച്ച അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലാണ് സംഭവം. പ്രണയ ലേഖനം എഴുതിയതിന്റെ പേരിലാണ് ഒരു വിദ്യാര്‍ത്ഥിയെ ബെഞ്ചില്‍ കെട്ടിയിട്ടത്.

മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ ക്രൂരമായ ശിക്ഷാനടപടിക്ക് വിധേയരാകേണ്ടി വന്നത്. ഇതില്‍ മൂന്നാം ക്ലാസുകാരനെ പ്രണയ ലേഖനം എഴുതിയതിനും അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനുമാണ് ശിക്ഷിച്ചത്.

സ്‌കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്തന്റെ സ്‌കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞത്. പ്രധാന അധ്യാപിക ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അച്യൂത റാവു രംഗത്തെത്തി.