കുടുംബവഴക്ക് ഒടുവില്‍ കലാശിച്ചത് യുവതിയുടെ കഴുത്ത് മുറിച്ച്
November 29, 2019 2:50 pm
0
എടവണ്ണ : കുടുംബവഴക്ക് ഒടുവില്‍ കലാശിച്ചത് യുവതിയുടെ കഴുത്ത് മുറിച്ച് . സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ജോലിസ്ഥലത്ത് നിന്ന് യുവതിയെ വിളിച്ചിറക്കി കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. . കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒതായി വേരുപാലം സ്വദേശി പാലൊളി വീട്ടില്‍ ഫൗസിയയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു 2ന് ഫൗസിയ ജോലിചെയ്യുന്ന എടവണ്ണയിലെ വസ്ത്രനിര്‍മാണ ശാലയിലെത്തിയാണ് ഭര്‍ത്താവ് കൊല്ലം വടക്കേവിള സ്വദേശി റഹ്മത്ത് മഹലില്‍ അഷ്റഫ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കടന്നുകളയാനൊരുങ്ങിയ ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
6 വര്‍ഷം മുന്‍പ് വിവാഹിതരായ ഇരുവരും കഴിഞ്ഞ 2 വര്‍ഷത്തോളമായി അകന്നു കഴിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കു 2 മക്കളുണ്ട്. ഗാര്‍ഹിക പീഡനം ആരോപിച്ച് ഫൗസിയ നല്‍കിയ പരാതിയില്‍ അഷ്‌റഫിനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഫൗസിയയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് അഷ്‌റഫിന്റെ മൊഴി.