Monday, 27th January 2025
January 27, 2025

എട്ടാം ക്ലാസുകാരിയുടെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐക്കെതിരെ പോക്സോ കേസ്

  • November 29, 2019 7:50 pm

  • 0

തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയായ പൊലീസുകാരന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐക്കെതിരെ പോക്സോ കേസ്. ബോംബ് സ്ക്വാഡ് എസ്.ഐ സജീവ് കുമാറിനെതിരെയാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്ബാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.

പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സജീവ് കുമാര്‍, അവിടെത്തന്നെ താമസിക്കുന്ന മറ്റൊരു പൊലീസുകാരന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ എട്ടാം ക്ലാസുകാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിപരാതിക്ക് പിന്നാലെ ഒളിവില്‍ പോയ സജീവ് കുമാറിനായി തിരച്ചില്‍ തുടരുകയാണ്.