കണ്ണൂരില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു
November 29, 2019 1:50 pm
0
കണ്ണൂര്‍ : കണ്ണൂര്‍ പയ്യാവൂരിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. എട്ടു വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. സ്‌കൂളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം പരാതിപ്പെട്ടത്.
ചന്ദനക്കാമ്ബാറയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ കായികഅധ്യാപകനെതിരെയാണ് പരാതി ഉയര്‍ന്നത്. നേരത്തെയും ഈ അധ്യാപകനെതിരെ ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നു. ഇന്നലെയാണ് രക്ഷിതാക്കളുടെ പരാതിയില്‍ ശിശു സംരക്ഷണ സമിതിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയും ചേര്‍ന്ന് സ്‌കൂളിലെ 200 ഓളം വരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്.
വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച പാരിതകള്‍ തുടര്‍നടപടികള്‍ക്കായി ഇന്നുതന്നെ പൊലീസിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.