Sunday, 26th January 2025
January 26, 2025

കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

  • November 29, 2019 12:50 pm

  • 0

ചേര്‍ത്തല: ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ച ഓട്ടോഡ്രൈവറുടെ ലൈസന്‍സ് ഒരു മാസത്തേക്ക്‌ സസ്‌പെന്‍ഡ് ചെയ്തു. അരൂക്കുറ്റി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ശശികുമാറിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.

ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ അരൂക്കുറ്റി ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം. അരൂക്കുറ്റി മാത്താനം സ്വദേശി ഗോപാലകൃഷ്ണന്‍ തന്റെ പേരക്കുട്ടിയുമായി അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ പോകുന്നതിനിവേണ്ടി സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ചു.

എന്നാല്‍ ശശികുമാര്‍ ഓട്ടം പോകാന്‍ വിസമ്മതിച്ചു . ചെറിയ ഓട്ടമായിരുന്നു. സവാരിക്കായി വിളിച്ചിട്ട് ഡ്രൈവര്‍ വന്നില്ലെന്നും കൂടാതെ തന്നെ അധിക്ഷേപിച്ചെന്നും മുത്തച്ഛന്‍ ചേര്‍ത്തല ജോ.ആര്‍.ടി..യ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു തുടര്‍ന്ന്, എം.വി.. സുനില്‍കുമാര്‍ അന്വേഷണം നടത്തിയ അന്വേഷണത്തില്‍ നിന്നും ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടു . ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ചേര്‍ത്തല ജോ.ആര്‍.ടി.. അറിയിച്ചു.