മുത്തലാഖ് ചൊല്ലിയ ശേഷം യുവതിയെ ഭര്‍തൃപിതാവും ബന്ധുവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
November 28, 2019 7:50 pm
0
ജയ്‌പുര്‍: രാജസ്ഥാനില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയ സ്ത്രീയെ ഭര്‍തൃപിതാവും ബന്ധുവുംചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന് പരാതി. ഭിവാടിയിലെ വനിതാ പൊലീസ് സ്റ്റേഷനിലെത്തിയ 25-കാരിയാണ്, വെള്ളിയാഴ്ച ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്നും അതിനെ എതിര്‍ത്തതോടെ ഭര്‍തൃപിതാവും അയാളുടെ സഹോദരനും ബലാത്സംഗംചെയ്തെന്നും പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ സഹോദരന്‍ മര്‍ദിച്ചെന്നും യുവതി പറഞ്ഞു.
മുത്തലാഖ് ചൊല്ലിയതിന് ഭര്‍ത്താവിന്റെ പേരിലും കൂട്ടബലാത്സഗംചെയ്തതിന് ഇയാളുടെ പിതാവിന്റെയും സഹോദരന്റെയും പേരിലും കേസെടുത്തു. യുവതിയെ മര്‍ദിച്ചതിന് ഭര്‍തൃസഹോദരന്റെ പേരിലും കേസുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.