വയനാട്ടില്‍ ആദിവാസി ബാലികയെ അച്ചനടക്കമുള്ളവര്‍ പീഡിപ്പിച്ചതായി പരാതി
November 28, 2019 5:50 pm
0
കല്‍പ്പറ്റ: വയനട്ടില്‍ 11 വയസുള്ള ആദിവാസി ബാലികയെ അച്ചനടക്കമുള്ള നിരവധി പേര്‍ പീഡിച്ചതായി പരാതി. അച്ചന്റേയും അമ്മയുേടയും സഹായത്തോടെ മദ്യം നല്‍കിയാണ് പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചത്. സ്‌കൂളുകളില്‍ പോലും പോകാന്‍ കുട്ടിയെ അച്ചനും അമ്മയും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. കുട്ടി ഇപ്പോള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ കൂടെയാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ടിയെ കൂട്ടിക്കൊണ്ടുപോരുകയായിരുന്നു.
മേപ്പാടി പോലീസ് ഇപ്പോള്‍ കുട്ടിയുടെ മൊഴിയെടുക്കുകയാണ്. അച്ചനും അമ്മയുമടക്കം നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തേക്കും. 2017ല്‍ ഒരു കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി വീട്ടിലെ മോശം അവസ്ഥയെക്കുറിച്ച് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അച്ഛനും അമ്മയും മദ്യപിച്ച് വീട്ടില്‍ എന്നും വയക്കാണെന്നും മറ്റ് മോശം പ്രവര്‍ത്തികള്‍ വീട്ടില്‍ നടക്കുന്നതായും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സി ഡബ്ല്യൂ സിയെ വിവരം അറിയിക്കുകയും കുട്ടിയെ വീട്ടില്‍ നിന്ന് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുയും ചെയ്തിരുന്നു. എന്നാല്‍ സി ഡബ്ല്യു സി നിര്‍ദേശം വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ലെന്നാണ് ആരോപണം.