അവിഹിത ബന്ധം സംശയിച്ച പോലീസുകാരനെ കാമുകി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
November 26, 2019 6:50 pm
0
ചെന്നൈ: ചെന്നൈയിലെ വില്ലുപുരത്ത് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു വില്ലുപുരം സ്വദേശി വെങ്കടേഷിനെ കാമുകി ആശ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആശയെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവര്‍ക്കും മുന്‍പ് വേറെ വിവാഹം നടന്നിരുന്നു.
വെങ്കടേഷ് 2012 ല്‍ വില്ലുപുരം സ്വദേശിനിയായ ജയയെ വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വെങ്കടേഷിന് ഒരു അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതോടെ 2015 ല്‍ ജയ വെങ്കടേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഇതോടെ കാമുകി ആശ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വെങ്കടേഷിനൊപ്പം പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങി.ഇതിനിടെ മറ്റൊരു സഹപ്രവര്‍ത്തകയുമായി വെങ്കിടേഷിന് ബന്ധമുള്ളതായി ആശ സംശയിക്കുകയായിരുന്നു.
ഇന്നലെ മദ്യലഹരിയില്‍ വീട്ടിലെത്തിയ വെങ്കിടേഷുമായി ആശ ഇതേചൊല്ലി തര്‍ക്കിച്ചു. പിന്നീട് ഇയാളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം പൊലിസ് അറസ്റ്റ് ചെയ്ത ആശയെ കോടതി റിമാന്‍ഡ് ചെയ്തു.80 ശതമാനത്തിലേറെ പൊള്ളലേറ്റ വെങ്കിടേഷ് ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണം വിഭാഗത്തിലാണ്.