നിങ്ങളുടേത് ആന്‍ഡ്രോയിഡ് ഫോണാണോ?; ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ നൂറോളം ആപ്പുകള്‍ സുരക്ഷിതമല്ല,
November 26, 2019 4:50 pm
0
ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ നൂറോളം പ്രമുഖ ആപ്പുകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഈ ആപ്പുകള്‍ സുരക്ഷിതമല്ലെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് അവകാശവാദം ഉന്നയിക്കുന്നു. 2014 മുതല്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും ഇവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2014,2015, 2016 കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ നൂറോളം ആന്‍ഡ്രോയിഡ് ആപ്പുകളില്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്ന് സുരക്ഷാ പ്രശ്‌നങ്ങളാണ് ചെക്ക് പോയിന്റ് റിസര്‍ച്ച് കണ്ടെത്തിയത്. ഫെയ്‌സ്ബുക്കിന് പുറമേ ഇന്‍സ്റ്റാഗ്രാം, വീചാറ്റ്,യാഹൂ ബ്രൗസര്‍ തുടങ്ങി ഉപഭോക്താക്കള്‍ ഏറെയും ആശ്രയിക്കുന്ന ആപ്പുകളിലാണ് സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്.
സംഗീതം ആസ്വദിക്കാന്‍ നിരവധിപ്പേര്‍ ആശ്രയിക്കുന്ന ലൈവ് എക്‌സ് ലൈവ്, മോട്ടോ വോയ്‌സ് ബീറ്റ, യാഹൂ ട്രാന്‍സിറ്റ്, യാഹൂ, യാഹൂ മാപ്പ്, യാഹൂ കാര്‍ നാവിഗേഷന്‍,ഫെയ്ബുക്ക്, ഫെയ്‌സബുക്ക് മെസേഞ്ചര്‍, എംടെക്ക്, ഷെയര്‍ഇറ്റ്, സ്മൂള്‍, തുടങ്ങിയവയാണ് സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടുന്ന മറ്റു ആപ്പുകള്‍.