അജിത് പവാറിനെ തള്ളി ശരദ് പവാര്‍
November 23, 2019 11:50 am
0
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി ചേര്‍ന്ന് അജിത് പവാര്‍ നടത്തിയ നീക്കങ്ങളെ തള്ളി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ശരദ് പവാര്‍ വ്യക്തമാക്കുന്നത്. പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തന്‍റെ പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അജിത് പവാറിന്‍റെ നീക്കങ്ങള്‍ പാര്‍ട്ടിയോ താനോ അറിഞ്ഞിരുന്നില്ലെന്നും ശരദ് പവാര്‍കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി സഖ്യം ചേരാന്‍ എന്‍സിപി തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലും രംഗത്തെത്തി. അജിത് പവാറിന്‍റെ നീക്കങ്ങളെ തള്ളി എന്‍സിപി കേരള ഘടകവും രംഗത്തെത്തി.
അജിത് പവാര്‍ നടത്തിയ നീക്കങ്ങള്‍ ശരദ് പവാറിന്‍റെ അറിവോടെയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന നരേന്ദ്ര മോദി–ശരത് പവാര്‍ കൂടിക്കാഴ്ചയില്‍ പുതിയ നീക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയുണ്ടായെന്ന് സംശയിക്കുന്നതായും ചില കോണ്‍ഗ്രസ് നേതാക്കള്‍ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ സംയങ്ങലെ പൂര്‍ണ്ണമായും തള്ളുകയാണ് ശരദ് പവാര്‍.
ശിവസേന–കോണ്‍ഗ്രസ്–എന്‍സിപി സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറയെ ഇന്ന് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കെ തികച്ചും അപ്രതീക്ഷമായിട്ടായിരുന്നു ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും രാവിലെ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്തത്.