Thursday, 23rd January 2025
January 23, 2025

മഹാരാഷ്ട്രയില്‍ വന്‍ നാടകീയ നീക്കങ്ങള്‍…

  • November 23, 2019 9:40 am

  • 0

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. അല്‍പ്പസമയം മുമ്ബായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഫഡ്‌നാവിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ബിജെപിയുടെ നാടകീയ നീക്കം ഉണ്ടായത്. ഇന്നലെ നടന്ന യോഗത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന് ഏകദേശ ധാരണയായിരുന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി ഏറെക്കുറെ ധാരണയായതായി ശരദ് പവാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രാത്രി ഇരുട്ടിവെളുത്തതോടെ സംസ്ഥാന രാഷ്ട്രീയം മാറിമറിയുകയായിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയനേതൃത്വങ്ങളെ അത്ഭുതപ്പെടുത്തി. മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ബിജെപി ചെയ്തതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ജനം കിച്ചടി സര്‍ക്കാരിനെയല്ല ആഗ്രഹിച്ചത്. ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ പുതിയ ബിജെപി സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചു