Thursday, 23rd January 2025
January 23, 2025

രാജ്യത്തെ പ്രായം കുറഞ്ഞ ജഡ്​ജിയാവാനൊരുങ്ങി 21കാരന്‍

  • November 22, 2019 11:50 am

  • 0

രാജ്യത്തെ പ്രായം കുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി 21കാരനായ മായങ്ക്​ പ്രതാപ്​ സിങ്​. രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ്​ പരീക്ഷ 2018ല്‍ പാസായ അഗര്‍വാള്‍ ഉടനെ ജോലിയില്‍ പ്രവേശിക്കും. ജഡ്​ജിമാര്‍ക്ക്​ സമൂഹത്തില്‍ ലഭിക്കുന്ന മാന്യതയും പ്രാധാന്യവുമാണ്​ തന്നെ ഈ മേഖലയിലേക്ക്​ ആകര്‍ഷിച്ചതെന്ന്​ പ്രതാപ്​ സിങ്​ പറഞ്ഞു.

2014ലാണ്​ താന്‍ എല്‍.എല്‍.ബി കോഴ്​സിന്​ ചേര്‍ന്നത്​. കഴിഞ്ഞ വര്‍ഷമാണ്​ രാജസ്ഥാന്‍ യൂനിവേഴ്​സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയത്​. നേട്ടത്തില്‍ കുടുംബത്തോടും അധ്യാപകരോടും ആദ്യ ശ്രമത്തില്‍ തന്നെ ജഡ്​ജിയാകാനുള്ള പരീക്ഷ പാസാകാന്‍ സഹായിച്ചവരോടുമാണ്​ നന്ദി പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യായാധിപനാകാനുള്ള പരീക്ഷക്കുള്ള കുറഞ്ഞ പ്രായം 23 വയസാണ്​. രാജസ്ഥാന്‍ ഹൈകോടതി അത്​ കഴിഞ്ഞ വര്‍ഷം 21 വയസാക്കി ചുരുക്കിയിരുന്നു. ഇതോടെ കൂടുതല്‍ പഠിക്കാനും ജനങ്ങളെ സേവിക്കാനും തനിക്ക്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും മായങ്ക്​ പറഞ്ഞു.