Thursday, 23rd January 2025
January 23, 2025

എപ്പോഴാണ് കുഞ്ഞുണ്ടാവുക???

  • November 21, 2019 8:50 pm

  • 0

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് നടി സാമന്ത തന്റെ ആരാധകന് നല്‍കിയ ഒരു മറുപടിയാണ്. കഴിഞ്ഞ ദിവസം വിമാനം വൈകിയതിനാല്‍ താരം തന്റെ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ സംവദിച്ചിരുന്നു. ഈ സമയത്താണ് ഒരു ആരാധകന്‍ സാമന്ത ഗര്‍ഭിണിയാണോ എന്നും എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലുള്ള ചോദ്യം ചോദിച്ചത്. ഇതിനാണ് താരം കിടിലന്‍ മറുപടി നല്‍കിയത്.

എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും എന്ന് പറഞ്ഞായിരുന്നു താരം മറുപടി നല്‍കിയത്. ‘2020 ഓഗസ്റ്റ് 7ന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാകുംഎന്ന കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്. എന്തായാലും സാമന്തയുടെ ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ദമ്ബതികളാണ് സാമന്തയും നാഗ ചൈതന്യയും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്.