നടി അമ്ബിളി ദേവി വീണ്ടും അമ്മയായി
November 20, 2019 5:55 pm
0
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അമ്ബിളി ദേവിയ്ക്കും ആദിത്യന്‍ ജയനും കുഞ്ഞ് പിറന്നു. ഇക്കൊല്ലം ജനുവരി 25 നായിരുന്നു അമ്ബിളിയും ആദിത്യനും വിവാഹിതാരാവുന്നത്. പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരാന്‍ പോവുകയാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ ആദിത്യന്‍ തന്നെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന കാര്യം പുറംലോകത്തോട് പറഞ്ഞത്.
‘ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു അമ്ബിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ഥിച്ചവരോടും സഹായിച്ചവരോടും നന്ദി‘. എന്നുമാണ് ആദിത്യന്‍ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരിക്കുന്നത്. അമ്ബിളി ദേവിയ്‌ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ ചിത്രവും താരം പങ്കവുെച്ചിരുന്നു. താരദമ്ബതികളുടെ പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.
അമ്ബിളി ദേവിയുടെയും ആദിത്യന്റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ച് കൊണ്ടിരിക്കവേയാണ് വിവാഹിതരാവുന്നത്. ആദ്യം സീരിയലിലെ രംഗമാണെന്ന് എല്ലാവരും കരുതിയെങ്കിലും പിന്നീടാണ് യാഥര്‍ഥ്യം പുറത്ത് വരുന്നത്. ഇതിനിടെ താരദമ്ബതികളെ കളിയാക്കി നിരവധി പേര്‍ എത്തിയിരുന്നെങ്കിലും ജനങ്ങളുടെ പൂര്‍ണ പിന്തുണ ഇരുവര്‍ക്കും ഉണ്ടായിരുന്നു.
സ്‌കൂള്‍ കലോത്സവത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അമ്ബിളി ദേവി. സിനിമയില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ടെലിവിഷന്‍ പരമ്ബരകളിലൂടെ നടി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി. സീരിയലുകളായിരുന്നു അമ്ബിളി ദേവിയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരെയും സമ്മാനിച്ചത്. അതേ സമയം സീരിയല്‍ താരം ആദിത്യന്‍ ജയനുമായി അമ്ബിളിയുടെ രണ്ടാം വിവാഹം കഴിഞ്ഞതോടെയാണ് പലരും അമ്ബിളി ദേവി നേരത്തെ വിവാഹിതയാണെന്ന കാര്യം പോലും പുറംലോകം അറിഞ്ഞത്.

ഫളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന ഹിറ്റ് സീരിയലില്‍ ഭാര്യ ഭര്‍ത്തക്കാന്മാരായി അഭിനയിച്ച് ജയന്‍ ആദിത്യനും അമ്ബിളി ദേവിയും ശ്രദ്ധേയരായിരുന്നു. സീരിയലില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട താരജോഡികളില്‍ ഒരു കൂട്ടര്‍ ഇവരായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം ശാരീരിക പ്രശ്‌നങ്ങള്‍ കാരണം അമ്ബിളി സീരിയലില്‍ നിന്നും മാറി നിന്നിരുന്നു. അധികം വൈകാതെ ഈ സീരിയല്‍ അവസാനിക്കുകയും ചെയ്തു. നിലവില്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് അമ്ബിളിയും ആദിത്യനും ജീവിതം അടിച്ച് പൊളിച്ച് കൊണ്ടിരിക്കുകയാണ്.