അമ്മ മരിച്ചപ്പോൾ തിരിഞ്ഞു നോക്കിയില്ല, പാലക്കാട്ടേക്ക് ഇനിയില്ല, ആത്മാഭിമാനമാണ് വലുത്’; നേതാക്കൾക്കെതിരെ തുറന്നടിച്ച് സന്ദീപ് വാര്യർ
November 4, 2024 4:53 pm
0
പാലക്കാട്: പാർട്ടിയിൽ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.രണ്ടുവർഷം മുൻപ് തൻ്റെ അമ്മ മരിച്ചപ്പോൾ ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന എൻ്റെ വീട്ടിൽ കോൺഗ്രസിൻ്റെയും സി.പി.എമ്മിന്റെയും ഉൾപ്പെയുള്ള നേതാക്കൾ വന്നിട്ടും ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ വന്നില്ലെന്നും ഒരു ഫോൺകോളിൽ പോലും നേതൃത്വത്തിലാരും ആശ്വസിപ്പിച്ചില്ലെന്നും സന്ദീപ് പറയുന്നു.
പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത്രമാത്രം പങ്കുവെക്കുന്നതെന്നും സന്ദീപ് കൂട്ടിച്ചേർത്തു.വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഒരു മനുഷ്യൻറെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണെന്നും തനിക്ക് ഒരു പ്രശ്‌നം വന്നപ്പോൾ പാർട്ടി മാത്രം കൂടെ നിന്നില്ലെന്നും സന്ദീപ് തുറന്നടിച്ചു