സോണിയയ്ക്ക് 10 വർഷം പഴക്കമുള്ള വാഹനം
November 20, 2019 10:00 am
0
എസ്.പി.ജി. സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് സഞ്ചരിക്കാനൊരുക്കിയ വാഹനം 10 വർഷം പഴക്കമുള്ള ടാറ്റ സഫാരി എസ്.യു.വി.
പ്രത്യേക പരിശീലനം സിദ്ധിച്ച എസ്.പി.ജി. സേനയുടെ സുരക്ഷ എവിടെപ്പോകുമ്പോഴും കിട്ടിയിരുന്ന അവസ്ഥയിൽനിന്നാണ് നൂറോളം വരുന്ന സെഡ് പ്ലസ് ഭടന്മാരുടെ സുരക്ഷയിലേക്ക് സോണിയ മാറിയത്. ഒപ്പം വാഹനവും പഴയതാക്കി. എല്ലാ പ്രതിപക്ഷപാർട്ടികളിലും ഇത് വലിയ എതിർപ്പിനിടയാക്കിയിട്ടുണ്ട്. 1991-ൽ രാജീവ് ഗാന്ധിയെ എൽ.ടി.ടി.ഇ. ഭീകരർ വധിച്ചതിനു ശേഷമാണ് സോണിയാഗാന്ധിയുടെ കുടുംബത്തിന്റെ സുരക്ഷ കൂട്ടിയത്.
എസ്.പി.ജി. സുരക്ഷാവലയത്തിൽ സോണിയാഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വെടിയുണ്ടയേൽക്കാത്ത റേഞ്ച് റോവേഴ്സും രാഹുൽഗാന്ധിക്ക് ഫോർച്യൂണറുമാണ് വാഹനങ്ങളായി ലഭിച്ചിരുന്നത്.