Thursday, 23rd January 2025
January 23, 2025

യുഡിഎഫ് വമ്ബന്‍ വിജയത്തിലേക്ക്; ഉമ തോമസിന്റെ ലീഡ് 25,000 കടന്നു

  • June 3, 2022 1:16 pm

  • 0

കൊച്ചി:ത്രികോണ മത്സരം നടന്നുവെന്ന് വിലയിരുത്തപ്പെട്ട തൃക്കാക്കരയില്‍ യുഡിഎഫിന്റെ മുന്നേറ്റം.മണ്ഡലത്തില്‍ ഉമ തോമസിന്റെ ലീഡ് 25,000 കടന്നു. നിലവില്‍ 25,082 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്.

കഴിഞ്ഞ തവണ പി ടി തോമസിന് ലഭിച്ച ലീഡിനെക്കാള്‍ കൂടുതലാണ് ഇത്. 2021-ല്‍ 14,329 വോടുകള്‍ക്കാണ് പിടി ജയിച്ചുകയറിയത്. യുഡിഎഫിന് ആകെ 44640 വോടുകളുണ്ട്. അഞ്ചാം റൗന്‍ഡ് എണ്ണിക്കൊണ്ടിരുന്നപ്പോള്‍ തന്നെ ഉമാ തോമസിന്റെ ലീഡ് 9,700 കടന്നിരുന്നു. വോടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പൂര്‍ത്തിയായപ്പോഴാണ് ഉമാ തോമസിന്റെ ഇത്ര വലിയ മുന്നേറ്റം.

1.96 ലക്ഷം വോടര്‍മാരില്‍ 1.35 ലക്ഷം പേര്‍ വോട് രേഖപ്പെടുത്തിയപ്പോള്‍ പോളിങ് ശതമാനം 68.77 ശതമാനമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താരതമ്യേന ഏറ്റവും കുറഞ്ഞ പോളിങ് ആണ് ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.