വടകരയില്‍ ഇന്ത്യന്‍ ഓയിലിന്റെ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു
June 2, 2022 11:55 am
0
കോഴിക്കോട്: വടകര കെ ടി ബസാറില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ത്യന്‍ ഓയിലിന്റെ ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.വടകര കൈനാട്ടിക്കും നാദാപുരം റോഡിനും ഇടയിലാണ് ലോറി മറിഞ്ഞത്. മംഗലാപുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറായിരുന്നു അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല.
ടാങ്കറില്‍ നിന്ന് ചോര്‍ച്ചയില്ലാത്തിനാല്‍ വന്‍ അപകടം ഒഴിവായി. റോഡില്‍ തിരക്കില്ലാതിരുന്നതും അപകട സാദ്ധ്യത കുറച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്.