Thursday, 23rd January 2025
January 23, 2025

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

  • November 19, 2019 7:00 pm

  • 0

ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ യുവതി പെരുവഴിയിലായി. ലേക്സ്‌ ടൌണിലെ ദക്ഷിന്ദാരി നിവാസിയും ഒരു കുട്ടിയുടെ അമ്മയുമായ 36 കാരിയാണ് ഫേസ്ബുക്കില്‍ ചങ്ങാത്തം കൂടിയ പോലീസ് ഉദ്യോഗസ്ഥനായി സ്വയം പരിചയപ്പെടുത്തിയ കാമുകനൊപ്പം പോയത്. എന്നാല്‍ കാമുകന്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കിയ ശേഷം യുവതിയെ ഇ.എം ബൈപാസില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ പ്രതിയായ രൂപം മൊണ്ടാലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ മുതല്‍ യുവതി പ്രതിയുമായി ചങ്ങാത്തത്തിലായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും താമസിയാതെ മൊബൈല്‍ നമ്ബര്‍ കൈമാറുകയും പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് കാമുകനൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ ഉറപ്പിച്ച യുവതി, മകളും ഭര്‍ത്താവും സ്ഥലത്തില്ലാതിരുന്ന തക്കം നോക്കി 5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങളുമായി വീടുവിട്ടു. ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ഇ എം ബൈപാസില്‍ തനിക്കുവേണ്ടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട പ്രതി പിന്നീട് മടങ്ങിയെത്തിയില്ല.

വൈകുന്നേരം ആന്ദപൂറിലെത്തിയപ്പോഴായിരുന്നു യുവതിയെ കബളിപ്പിച്ച്‌ കാമുകന്‍ കടന്നുകളഞ്ഞത്. ഭര്‍ത്താവ് നമ്മളുടെ പദ്ധതി മനസ്സിലാക്കിയിട്ടുണ്ടെന്നും തന്റെ വീട്ടിലെത്തിയ അയാള്‍ വീട്ടുകാരുമായി തര്‍ക്കത്തിലാകുകയും ചെയ്‌തെന്ന് കള്ളം പറഞ്ഞായിരുന്നു യുവാവ് സ്ഥലത്തുനിന്നും പോയത്. യുവതിയുടെ കയ്യില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗും ഫോണും സുരക്ഷിതമായ ഒരിടത്ത് വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയോട് അടുത്തുള്ളൊരു ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

നാലുമണിക്കൂറോളം യുവതി അതേ സ്ഥലത്ത് തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിമൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്തിരുന്നു. പിന്നീട് വ്യാജ ഐഡിയില്‍ എടുത്ത ഇയാളുടെ മൊബൈല്‍ പോലീസ് ട്രാക്ക് ചെയ്തു പിടികൂടുകയായിരുന്നു.