ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റ‌് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി
November 19, 2019 4:00 pm
0
ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും എത്രയും വേഗം ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. നാലു വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നാണ് വ്യവസ്ഥ. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സര്‍ക്കുലര്‍ തയ്യാറാക്കുകയാണെന്നും ഇത് ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തീയ്യറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി പറഞ്ഞു.
ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി ആഗസ്റ്റ് ഒമ്ബത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.