Thursday, 23rd January 2025
January 23, 2025

പി സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം

  • May 27, 2022 3:58 pm

  • 0

തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.പ്രായം കണക്കിലെടുത്താണ് ജാമ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ടെന്ന് കോടതി വിലയിരുത്തി. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജാമ്യത്തിന് മുന്‍ എംഎല്‍എ എന്നതും പി സി ജോര്‍ജിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്തു.വെണ്ണല വിദ്വേഷപ്രസംഗ കേസിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.