വള മോഷ്ടിച്ചെന്ന് ആരോപിച്ചു യുവതിക്കു ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയുടെ ക്രൂര മര്‍ദനം
May 27, 2022 1:10 pm
0
തിരുവനന്തപുരം: വള മോഷ്ടിച്ചെന്ന് ആരോപിച്ചു യുവതിക്കു ക്രൂര മര്‍ദനം. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയാണു യുവതിയെ കടയ്ക്കു മുന്നിലുള്ള റോഡിലിട്ടു മര്‍ദിച്ചത്.ശാസ്തമംഗലത്തു വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കടയുടെ മുന്നിലിരുന്നപ്പോള്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും പിന്നീട് വള മോഷ്ടിച്ചെന്ന് ആരോപിച്ചു മര്‍ദിച്ചെന്നുമാണു മരുതുംകുഴി സ്വദേശിയായ യുവതി പറയുന്നത്.
എന്നാല്‍, കടയിലേക്കു കയറിവന്നു ഫോണ്‍ ആവശ്യപ്പെട്ടെന്നും നല്‍കാത്തതിനെ തുടര്‍ന്ന് അസഭ്യം വിളിച്ചെന്നുമാണു ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ വിശദീകരണം.
യുവതിയെ ഏറെനേരം ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ മര്‍ദിക്കുന്നതു വിഡിയോയിലുണ്ട്. മ്യൂസിയം പൊലീസ് കേസെടുത്തു.കടയില്‍നിന്ന് ഇറങ്ങിവന്ന രണ്ടു യുവതികള്‍ വഴക്കുകൂടുന്നതാണു നാട്ടുകാര്‍ ആദ്യം കണ്ടത്. നാട്ടുകാര്‍ ഇടപെട്ടാണു പൊലീസിനെ വിളിച്ചത്. വള മോഷ്ടിച്ചതായി പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.