സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്ന് ജോ ജോസഫ്
May 27, 2022 10:26 am
0
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് മറുപടി പറയണമെന്ന് തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ്.എല്ലാ സീമകളും ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണത്തില്‍ പിടയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വിഷയത്തില്‍ ഉമ തോമസ് നല്‍കിയത് പക്വമായ മറുപടി. തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയപോരാട്ടമാണെന്നും ജോ ജോസഫ് പറഞ്ഞു.
ജോ ജോസഫിനെതിരായ വ്യാജ വിഡിയോ കേസില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസും പ്രതികരിച്ചു. ഇത്തരം പ്രവൃത്തി ആര് നടത്തിയാലും അംഗീകരിക്കാനാവില്ല. വ്യക്തിഹത്യ അനുവദിക്കാനാവില്ലെന്നും ഉമതോമസ് പറഞ്ഞു.ജോ ജോസഫിന്റെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസില്‍ പാലക്കാട് സ്വദേശിയടക്കം അഞ്ച് പേര്‍ കസ്റ്റഡിയിലുണ്ട്.
വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍, കമന്‍റ് ചെയ്തവര്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് അടക്കം നിരവധിയാളുകളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്‍റെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.